Post Category
പി.എസ്.സി അഭിമുഖം
തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ സേവന വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി നമ്പര്‍ 304/2023 തസ്തികയ്ക്കായി 2024 നവംബര്‍ 18 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 23, 24, 25 മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പി.എസ്.സി തൃശ്ശൂര്‍ ജില്ലാ ഓഫീസിലും ഏപ്രില്‍ 23, 24 തീയതികളില്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments