ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ - (2025 ഏപ്രിൽ 11 - ഫീൽഡ് എക്സർസൈസ്)
ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി 2025 ഏപ്രിൽ 11-ന് സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു.
ഇതിന്റെ മുന്നോടിയായി ഏപ്രിൽ 2-ന് സംസ്ഥാന വ്യാപകമായി ഒരു ഓൺലൈൻ തയ്യാറെടുപ്പ് യോഗവും ഏപ്രിൽ 8 നു - ടേബിൾ ടോപ്പ് എക്സർസൈസ് യോഗവും നടക്കുകയുണ്ടായി.
ഇതിന്റെ മൂന്നാം ഘട്ടമായ ഫീൽഡ് എക്സർസൈസ്ഏപ്രിൽ 11-ന് സംസ്ഥാനമോട്ടാകെ നടത്തുന്ന മോക്ക്ഡ്രിൽ ജില്ലയിൽ തൊട്ടപ്പള്ളി ഹാർബർ, പുറക്കാട് ഗ്രാമപഞ്ചായത്ത്, ആയാപറമ്പ്, വാർഡ് 9, ചെറുതന ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഫീൽഡ് എക്സർസൈസ് നടപടികൾ നിരീക്ഷിക്കും. കേരള സർക്കാരിന്റെ 2023 ഒക്ടോബർ 19 ആം തീയ്യതിയിലെ സ.ഉ (സാധാ) നം.619/2023/ ഡിഎംഡി ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുക.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചെറുതനയിൽ സ്ഥാപിച്ച സൈറ ണിൽ ഏപ്രിൽ 11-ന് രാവിലെ 8.30 നും 9 .30 നും ഇടയിൽ മോക്ക്ഡ്രില്ലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശം നൽകുന്നതായിരിക്കും.
- Log in to post comments