Skip to main content

അവധികാല കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവ്

കോഴിക്കോട് എല്‍ബിഎസ് സെന്ററിന്റെ മേഖലാ കേന്ദ്രത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്കും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്കും ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ളവര്‍ക്ക് പൈത്തണ്‍, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ് കോഴ്‌സുകളിലേക്കും ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. ഇപ്പോള്‍ പരീക്ഷ എഴുതിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍ 0495-2720250, 9745208363.

date