Skip to main content

ഗതാഗതം നിരോധിച്ചു

മാവൂര്‍ - കൂളിമാട് - ചുളളിക്കാപ്പറമ്പ് - പന്നിക്കോട് എരഞ്ഞിമാവ് റോഡില്‍ ചുളളിക്കാപ്പറമ്പ് അങ്ങാടിയില്‍ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നതിനാല്‍, ഈ  റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

മാവൂര്‍ ഭാഗത്തു നിന്നും എരഞ്ഞിമാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചുള്ളിക്കാപ്പറമ്പ് അങ്ങാടിയില്‍ നിന്നും ചെറുവാടി - കാവിലട - പന്നിക്കോട് വഴി തിരിഞ്ഞു പോകണം. എരഞ്ഞിമാവ് ഭാഗത്തു നിന്നും മാവൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ പന്നിക്കോട് അങ്ങാടിയില്‍ നിന്നും കാവിലട - ചെറുവാടി വഴി തിരിഞ്ഞും പോകണം.

date