വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണ പദ്ധതിയുമായി കൊടുവള്ളി നഗരസഭ
വയോജന സംരക്ഷണത്തിൽ പുതിയ പദ്ധതിയുമായി കൊടുവള്ളി നഗരസഭ. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.
അപേക്ഷ സമർപ്പിച്ച രണ്ടായിരം പേർക്ക് കിറ്റുകൾ നൽകും. നഗരസഭ പോഷകാഹാര പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സിയാലിഹാജി അധ്യക്ഷത വഹിച്ചു.
ഹോർലിക്സ്, ബൂസ്റ്റ്, ഓഡ്സ്, റാഗി പൗഡർ, കോൺഫ്ളക്സ്, അമൂല്യ മിൽക്ക് പൗഡർ, അവിൽ, നിലക്കടല, എന്നീ എട്ട് തരം പോഷകാഹാര വസ്തുക്കൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്. അടുത്ത സാമ്പത്തിക വർഷം കൂടുതൽ പേരെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു.
പരിപാടിയിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ വി സി നൂർജഹാൻ, സ്‌ഥിരം സമിതി അധ്യക്ഷൻമാരായ റംല ഇസ്മായിൽ, കെ ശിവദാസൻ, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ വി കെഅബ്ദുഹാജി, കൗൺസിലർമാരായ ശരീഫ കണ്ണാടി പൊയിൽ, കെ എം സുഷിനി,എൻ കെ അനിൽകുമാർ, ടി കെ ഷംസുദ്ധീൻ, ഹസീന നാസർ, ഹഫ്സത്ത് ബഷീർ, ഷഹർബാൻ അസ്സയിനാർ, മുനിസിപ്പൽ സെക്രട്ടറി കെ സുധീർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments