Skip to main content

ജില്ലയിൽ പട്ടികജാതി വിഭാഗത്തിനായി 2024-25 സാമ്പത്തിക ആകെ 42.51 കോടി ചെലവഴിച്ചു

 

 

 

ആലപ്പുഴ ജില്ലയില്‍ അടിസ്ഥാന ജനവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിനായി 2024-25 സാമ്പത്തികവര്‍ഷം ആകെ 42.51കോടി രൂപ ചെലവഴിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടാതെ, പോസ്റ്മെട്രിക് സ്‌കോളര്‍ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 16.22 കോടി രൂപയും ചെലവഴിച്ചു.

 

ഭൂരഹിത പുനരധിവാസ പദ്ധതി, സേഫ്, പഠനമുറി, ചികിത്സ ധനസഹായം, വിവാഹധന സഹായം, മിശ്ര വിവാഹ ധനസഹായം ചികിത്സ ധനസഹായം, അതി ദരിദ്രര്‍ക്കായുള്ള ധനസഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്കായി 25.02 കോടി രൂപയും ലംപ്‌സം ഗ്രാന്റ്, പ്രവേശന പരീക്ഷ പരിശീലനം, ലാപ്‌ടോപ്പ് ധനസഹായം, സ്റ്റെതസ്‌കോപ് ധനസഹായം, ഗവണ്മെന്റ് ഓഫ് കേരളം സ്‌കോളര്‍ഷിപ്, ഗവണ്മെന്റ് ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ് തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികള്‍ മുഖേന 6.10 കോടി രൂപയും അഭിഭാഷ ധനസഹായം, പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കായുള്ള നിയമ സഹായ പദ്ധതികള്‍ മുഖേന 3.97 കോടി രൂപയും അടക്കം സര്‍വ്വതല സ്പര്ശിയായിട്ടുള്ള വികസന മുന്നേറ്റമാണ് ജില്ലയില്‍ നടന്നത്. അംബേദ്കര്‍ ഗ്രാമപദ്ധതിയിലൂടെ ജില്ലയിലെ നഗറുകളുടെ പശ്ചാത്തല സൗകര്യ വികസനവും കോര്‍പ്പസ് ഫണ്ട് ചെലവഴിച്ചു പൂര്‍ത്തീകരിച്ചിട്ടുള്ള നിരവധിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുമായി 7.43 കോടി രൂപയാണ് ചെലവഴിച്ചത്. ഇ ഗ്രാൻ്റ്സ് സംവിധാനം വഴി പോസ്റ്മെട്രിക് സ്‌കോളര്‍ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.22 കോടി രൂപയും കഴിഞ്ഞ വർഷം ചെലവഴിക്കാന്‍ കഴിഞ്ഞു. 

 

(പി.ആര്‍/എ.എല്‍.പി/1094)

date