സംരംഭകത്വ വർക്ക് ഷോപ്പ്
പുതിയ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തേയ്ക്ക് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 22 മുതൽ 26 വരെ കളമശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ബിസിനസിന്റെ നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്ട് റിപ്പോർട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിങ്, ജി.എസ്.ടി., ലൈസൻസുകൾ, വിവിധ ലോൺ/ സബ്സിഡി സ്‌കീമുകൾ എന്നീ സെക്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 15-ന് മുൻപായി http:/kied.info/training-calender/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ജനറൽ വിഭാഗത്തിന് താമസ സൗകര്യത്തോടുകൂടി 3540 രൂപയും താമസ സൗകര്യമില്ലാതെ 1500 രൂപയുമാണ ഫീസ്്. എസ.സി./എസ്.ടി. വിഭാഗത്തിന് താമസ സൗകര്യത്തോടുകൂടി 2000 രൂപയും അല്ലാതെ 1000 രൂപയുമാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. വിശദവിവരത്തിന് ഫോൺ: 0484- 2532890/ 2550322/9188922785/9605542061.
- Log in to post comments