Skip to main content

പി.എം.കെ.വി.വൈ. സർട്ടിഫിക്കറ്റ് വിതരണം

 പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) പദ്ധതി പ്രകാരമുള്ള ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. ചടങ്ങ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. 18 വിദ്യാർത്ഥികളാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയത്.

date