Post Category
തൃശൂർ ജില്ലയിൽ പട്ടികജാതി വിഭാഗത്തിനായി 2024-25 സാമ്പത്തിക വർഷം ആകെ 68.03 കോടി രൂപ ചെലവഴിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
ഭൂരഹിത പുനരധിവാസ പദ്ധതി, ഭവന പൂർത്തീകരണം (സേഫ്) , പഠനമുറി, ചികിത്സാധനസഹായം, ഏക വരുമാനദായക ധനസഹായം, വിവാഹധനസഹായം, മിശ്രവിവാഹ ധനസഹായം, വിദേശ തൊഴിൽ - സ്വയം തൊഴിൽ പദ്ധതികൾ, അഭിഭാഷക ധനസഹായം, അതിക്രമം തടയൽ നിയമസഹായം വിവിധ പരിശീലന പദ്ധതികൾ എന്നിവയ്ക്കായി 5701 ഗുണഭോക്താക്കൾക്കായി 49.68 കോടി രൂപയും ദുർബലവിഭാഗ ക്ഷേമത്തിനായി 55 ഗുണഭോക്താക്കൾക്കായി 2.93 കോടി രൂപയും വിവിധ വിദ്യാഭ്യാസപദ്ധതികൾക്കായി 42, 614 പേർക്ക് 11.47 കോടി രൂപയും അംബേദ്കർ ഗ്രാമവികസന പദ്ധതി, കോർപ്പസ് ഫണ്ട് പദ്ധതികൾക്കായി 3.95 കോടി രൂപയും ഉൾപ്പെടെ അനുവദിച്ച 68.03 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിക്കാൻ കഴിഞ്ഞുവെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ പറഞ്ഞു.
date
- Log in to post comments