Post Category
കൊലപാതകത്തിന് ഇരയായ ഏബലിന്റെ വീട് മന്ത്രി ആർ ബിന്ദു സന്ദർശിച്ചു
മാള കുഴൂരിൽ കൊലപാതകത്തിന് ഇരയായ ആറ് വയസ്കാരൻ ഏബലിന്റെ വീട്ടിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വളരെ ദുഃഖകരമായ അനുഭവമാണ് കുടുംബത്തിന് ഉണ്ടായത്. ആറ് വയസ്സുള്ള പിഞ്ചു മകനാണ് ദാരുണമായ നിലയിൽ നഷ്ടപ്പെട്ടുപോയത്. പോലീസ് കൃത്യമായി ഇടപെടുകയും പ്രതിയെ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ മന്ത്രി പങ്കുചേർന്നു.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവിസ് മാസ്റ്ററും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
date
- Log in to post comments