Skip to main content
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണനമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുറമുഖ-സഹകരണ- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം.

'എന്റെ കേരളം പ്രദർശന വിപണനമേള' ഏപ്രിൽ 24 മുതൽ നാഗമ്പടത്ത് ഉപസമിതികൾ രൂപീകരിച്ചു

 രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 24 മുതൽ 30 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് 'എന്റെ കേരളം പ്രദർശന വിപണനമേള' നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ഉപസമിതികൾ രൂപീകരിച്ചു. ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ തുറമുഖ-സഹകരണ- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗമാണ് ഉപസമിതികൾ രൂപീകരിച്ചത്.
സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജോസ് കെ. മാണി എം.പി., എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, എം.ജി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ എന്നിവരാണ് വിവിധ ഉപസമിതികളുടെ അധ്യക്ഷർ.
 മേളയുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നാഗമ്പടം മൈതാനത്തേക്ക് വർണാഭമായ ഘോഷയാത്ര നടക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നടത്തുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും പങ്കെടുക്കും.
 നാഗമ്പടം മൈതാനത്തൊരുക്കുന്ന വിശാലമായ പവലിയനിൽ 186 പ്രദർശന-വിപണന സ്റ്റാളുകളാണുണ്ടാവുക. ഭക്ഷ്യെൈവവിധ്യങ്ങളുമായി മെഗാ ഭക്ഷ്യമേളയും പ്രമുഖർ അണിനിരക്കുന്ന കലാവിരുന്നും മേളയുടെ ഭാഗമായുണ്ടാകും. വിവിധ തൊഴിൽ മേഖലകളിലുള്ളവരുടെയും സവിശേഷ പരിഗണനയർഹിക്കുന്നവരുടെയും സംഗമങ്ങളും മേളയോടനുബന്ധിച്ചു നടത്തും.
 ജില്ലാ ആസൂത്രണസമിതി ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എം.ജി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.എം. മാത്യു, പി.ആർ. അനുപമ, ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മി, വനം വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, വിവര പൊതുജനസമ്പർക്ക വകുപ്പ് മേഖലാ ഉപഡയറക്ടർ കെ.ആർ. പ്രമോദ്കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, പ്രൊഫ. ലോപ്പസ് മാത്യു, ഔസേപ്പച്ചൻ തകടിയേൽ, ബെന്നി മൈലാടൂർ, ഗ്രാമ, ബ്‌ളോക്ക്പഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

date