കുടിശ്ശിക പിരിവ് നടത്തുന്നു
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് എന്നിവ നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 10.30 മുതൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി ശ്രീ പടിഞ്ഞാറെമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചാണ് ക്ഷേമനിധി സെക്രട്ടറിയുടെ ക്യാമ്പ്. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി, തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂർ, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടയ്ക്കണം. ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനായി ക്ഷേത്രജീവനക്കാർക്ക് മെമ്പർഷിപ്പിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയും ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകർപ്പും ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495 2360720.
- Log in to post comments