Skip to main content

മരടിൽ അതിദരിദ്രർക്ക് സൗജന്യമായി ഭൂമി വാങ്ങി നൽകി

മരട് നഗരസഭയിലെ അതിദരിദ്ര്യകുടുംബങ്ങളിൽ സ്വന്തമായി ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്ക് ഭൂമി വാങ്ങി ആധാരം കൈമാറി. അതിദരിദ്ര്യലിസ്റ്റിൽ ഉൾപ്പെട്ട നാലു കുടുംബങ്ങൾക്കാണ് നഗരസഭ സൗജന്യമായി ഭൂമി വാങ്ങിയത്. കെ. ബാബു എം.എൽ.എ ഭൂമിയുടെ ആധാരം കൈമാറി.

 

നഗരസഭാ ചെയർമാൻ ആൻ്റണി ആശാം പറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി,സിബി സേവ്യർ, ടി. എം. അബ്ബാസ്, എ.ജെ. തോമസ്, മോളി ഡെന്നി , ജയ ജോസഫ് തുടങ്ങിയർ പങ്കെടുത്തു.

date