ഏകദിന ശില്പശാലയും യൂണിഫോം വിതരണോദ്ഘാടനവും സംഘടിപ്പിച്ചു
ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കായി ഏകദിന ശില്പശാലയും യൂണിഫോം വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആലപ്പുഴ ആർടിഒ എ കെ ദിലു ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്ങിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വാഹനത്തിന്റെ വിവിധ ഭാഗങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും ഇൻസ്ട്രക്ടർമാർ യൂണിഫോം ധരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
രണ്ട് താലൂക്കുകളിൽ നിന്നുമായി 200ലധികം ഇൻസ്ട്രക്ടർമാർ പങ്കെടുത്തു. തുടർന്ന്
'മാറ്റത്തിന്റെ കാലം' എന്ന പേരിൽ ഡ്രൈവിംഗ് പരിശീലനവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ ആർ തമ്പി ക്ലാസ് നയിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാംജി കെ കരൺ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ് ബിജോയ്, എം ആർ ഷിബുകുമാർ, രഞ്ജിത്ത്, ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി എന്നീ താലൂക്കുകളിലെ ഇൻസ്ട്രക്ടർമാർക്കും ക്ലാസുകളും, യൂണിഫോം വിതരണവും നടത്തും.
പി.ആര്‍/എ.എല്‍.പി/1109)
- Log in to post comments