മാറാടി പഞ്ചായത്തിലെ പൊളിഞ്ഞ് വീഴാറായ വീടുകള്‍ നവീകരിക്കുന്നു
മാറാടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുന്നുംപുറം കോളനിയിലെ വീടുകള്‍ നവീകരിക്കുന്നു. ഗ്രാമപഞ്ചായത്ത് ഫണ്ടും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴിയുള്ള തുകയും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.
1973 ല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണികഴിപ്പിച്ച വീടുകളാണ് ഇപ്പോള്‍ മാറാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവീകരിക്കുന്നത്. ഇടിഞ്ഞുവീഴാറായ വീടുകളില്‍ നിന്നും കുടുംബങ്ങള്‍ താമസം മാറുകയും പ്രദേശത്തേക്ക് വഴിയില്ലാത്തതിനാല്‍ പല സര്‍ക്കാര്‍ പദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് മാറാടി ഗ്രാമപഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് വീടുകള്‍ നവീകരിക്കാന്‍ തീരുമാനിച്ചത്. 450 ചതുരശ്രയടി വിസ്തീര്‍ണ്ണം ഉള്ള വീടുകളാണ് നിര്‍മ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. പി ബേബി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂടാതെ പ്രദേശത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
- Log in to post comments