Skip to main content

മാലിന്യ മുക്ത ബ്ലോക്കായി പള്ളുരുത്തി

പ്രഖ്യാപനം നടത്തി കെ ജെ മാക്സി എം എൽ എ

 

 

 മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. കെ ജെ മാക്സി എം എൽ എയാണ് പ്രഖ്യാപനം നടത്തിയത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കുമ്പളം, കുമ്പളങ്ങി, ചെല്ലാനം ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനങ്ങളും കൃത്യമായി നടത്തിയ വിവിധ മേഖലകളിലുള്ളവരെ ചടങ്ങിൽ ആദരിച്ചു.

 

മികച്ച വീടായി കുമ്പളത്തുള്ള രാധാകൃഷ്ണന്റെ വീടും 

മികച്ച വാർഡായി കുമ്പളങ്ങി അഞ്ചാം വാർഡും കുമ്പളങ്ങി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ മികച്ച സ്ഥാപനമായും ഉദയത്തുംവാതിൽ സെൻട്രൽ റെസിഡൻ്റ് അസോസിയേഷനെ മികച്ച റസിഡൻ്റ് അസോസിയേഷനയും

 കുമ്പളം തണലിനെ മികച്ച ജനകീയ സംഘടനയായും കുമ്പളം വായനശാലയെ മികച്ച ഹരിത വായനശാലയായും

 ചേപ്പനം ബണ്ട് റോഡ് മികച്ച പൊതു ഇടമായും സുരഭി മികച്ച ഹരിത അയൽക്കൂട്ടമായും

മികച്ച ഹരിത ടൗണായി കണ്ണമാലിയെയും

മികച്ച ഹരിത വിദ്യാഭ്യാസ സ്ഥാപനമായി പുത്തൻതോട് ജിഎച്ച്എസ്എസ് നെയും തിരഞ്ഞെടുത്തു.

 

കായിക മേഖലയിൽ ദേശീയ തലത്തിൽ കഴിവുതെളിയിച്ച ജോസഫ് ജെസ്റ്റിൻ കുമ്പളം, ബിബിൻ ബോബൻ കുമ്പളങ്ങി, ടെബിൻ ജോസഫ് ചെല്ലാനം, ഫാ. ജോസഫ് ലിജേഷ് ചെല്ലാനം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

 ബ്ലോക്ക് പ്രസിഡൻ്റ് ബേബി തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എൽ ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, കുമ്പളം വൈസ് പ്രസിഡന്റ് കർമ്മിലി ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ സെൽവരാജൻ, ജോളി പൗവ്വത്തിൽ, നിത സുനിൽ, ജേക്കബ് ബേസിൽ, ജെസ്റ്റിൻ ഗൊൺസാൽവസ് എന്നിവർ പങ്കെടുത്തു.

date