നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി സജ്ജീകരിച്ചിരിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമുകളിലൊന്നായി മാറിയ നേര്യമംഗലം ഫാമിന്റെ അനന്തമായ സാധ്യതകൾ മലയോര ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറുമെന്ന് എം.പി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, കെ.കെ ദാനി, റാണിക്കുട്ടി ജോർജ്, ശാരദ മോഹൻ, മറ്റ് ജനപ്രതിനിധികളായ പി.എം കണ്ണൻ, ഷൈജന്റ് ചാക്കോ, ജിൻസിയ ബിജു, ഫാം കൗൺസിൽ അംഗങ്ങളായ പി.എം ശിവൻ, കെ.പി വിജയൻ ,എം.വി യാക്കോബ്, ബിജു ചുളളിയിൽ, ജെയ്മോൻ ജോസ്, പി.സി ജോർജ്, കൃഷി വകുപ്പ് ഉപഡയറക്ടർ മാരായ ടി.ഒ ദീപ, ഇന്ദു ജി. നായർ, ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
[16/04, 6:57 pm] Biju NB: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
പത്രക്കുറിപ്പ്... 4
16/04/2025
ജില്ലാ പഞ്ചായത്ത്
വയോജന കായിക മേള ഏപ്രിൽ 29 ന്
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 വാർഷിക പദ്ധതിയിലെ വയോജന ക്ഷേമ പദ്ധതികളുടെ ഭാഗമായി ജില്ലാതല വയോജന കായിക മേള ഏപ്രിൽ 29 ന്
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ജില്ലാ സാമൂഹ്യ സുരക്ഷ മിഷൻ ഓഫീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് വയോജന കായിക മേള സംഘടിപ്പിക്കുന്നത്.
100, 200,400,800,3000 മീറ്റർ ഓട്ട മത്സരങ്ങൾ, 1500 മീറ്റർ നടത്തം
ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷോർട്ട് പുട്ട് മത്സരങ്ങൾ,
60 -65,66-70,71-75 76-80,81 നു മുകളിൽ എന്നി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം മത്സരങ്ങൾ നടത്തും. ഒരാൾക്ക് മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാം. രാവിലെ എട്ട് മുതൽ കായിക മത്സരങ്ങൾ ആരംഭിക്കും.
രാവിലെ 7.30 മുതൽ സ്പോട്ട് രജിസ്ട്രഷൻ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക 974756 8464, 999515 74 11
- Log in to post comments