Skip to main content

നന്ദിയോടിനിത് പ്രകാശത്തിൻ്റെ പൂരം. : നാടിന് സമർപ്പിച്ചത് 6 മിനി മാസ്റ്റ് ലൈറ്റുകൾ.

എം.എൽ എ യുടെ പ്രത്യേക വികസന ഫണ്ട് മുഖേന ഒറ്റ ദിനം കൊണ്ട് നന്ദിയോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നാടിന് സമർപ്പിച്ചത് 6 മിനി മാസ്റ്റ് ലൈറ്റുകൾ. ഇളവട്ടം തയ്ക്കാവ് ജംഗ്ഷൻ, പൊരിയക്കാട് ജംഗ്ഷൻ, തോട്ടുംപുറം,സത്രക്കുഴി, പച്ചമുടുമ്പ്, ഒഴുകു പാറ എന്നീ സ്ഥലങ്ങളിലാണ് പുതിയതായി മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, നന്ദിയോട് ഗ്രാമപഞ്ചായയത്ത് മെമ്പർ നസീറാ നസിമുദീൻ, നന്ദിയോട് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി എസ് ഷാബി, പി.എസ് മധു, കെ.പി ചന്ദ്രൻ, സുധാകരൻ, എൻ ജയകുമാർ, റ്റി.എൽ ബൈജു തുടങ്ങിയവർ പങ്കെടുത്തു.

date