Post Category
അപേക്ഷ ക്ഷണിച്ചു
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടുമാരുടെ അപേക്ഷ ക്ഷണിച്ചു. ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിയമനം. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ള ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 26ന് മുന്‍പായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എസ്.വി.ഇ.പി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments