ജനനി പദ്ധതി: കുടുംബസംഗമം നടത്തി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങൾ വഴി നടപ്പാക്കി വരുന്ന വന്ധ്യതാ ചികിത്സ പദ്ധതിയായ 'ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബസംഗമം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ലയൺസ് സ്കൂളിൽ നടന്ന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
ലളിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകള്‍ സമൂഹത്തിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ
ഹോമിയോപ്പതി വകുപ്പ് 2012-13 വർഷത്തിൽ ആരംഭിച്ച വന്ധ്യതാനിവാരണ ചികിത്സാ പദ്ധതിയാണ് ജനനി. ഈ പദ്ധതി 2017 വർഷത്തിൽ ജനനി എന്ന പേരിൽ പുന:നാമം ചെയ്യപ്പെട്ടു. കഴിഞ്ഞ 13 വർഷത്തിൽ 3450 കുഞ്ഞുങ്ങൾ ജനനിയിലൂടെ ഉണ്ടായി. പാലക്കാട് ജില്ലയിൽ മാർച്ച് 2025 വരെ 231 പോസിറ്റീവ് കേസുകളും 125 കുഞ്ഞുങ്ങളുമാണ് ജനിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ,
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.ഷാബിറ, അനിത പോൾസൺ, ശാലിനി കറുപ്പേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ ) ഡോ:കെ. ജ്യോതി, ജനനി സ്റ്റേറ്റ് മോഡൽ ഓഫീസർ ഡോ: ബിജുകുമാർ ദാമോദരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ: കെ.ആർ വിദ്യ , യു.പി സുധ മേനോൻ, വാർഡ് കൗൺസിലർ വി.ജ്യോതിമണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ലക്ഷ്മി.ജി.കർത്ത, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: കെ.എസ് സുനിത എന്നിവർ സംസാരിച്ചു.
ജനനി പദ്ധതിയിലൂടെ ജനിച്ച 128 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments