Post Category
നവീകരിച്ച മരുതോലിപ്പടി- ചെന്നലോട് റോഡ് ഉദ്ഘാടനം നിർവഹിച്ചു
നവീകരിച്ച മരുതോലിപ്പടി- ചെന്നലോട് റോഡ് ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. വികസന സമിതി അംഗം എ കെ മുബഷിർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മേറ്റ് ഷൈനി കൂവക്കൽ, ഷാജി മരുതോലിക്കൽ, വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments