Post Category
നാടക പ്രവർത്തകരെ ആദരിച്ചു
സംസ്ഥാന ലൈബ്രറി കൗൺസിൽ പാലക്കാട് സംഘടിപ്പിച്ച സംസ്ഥാന നാടക മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ചെറുപഴശ്ശി നവകേരള വായനശാലയുടെ ഹാപ്പി ഡെത്ത് എന്ന നാടക സംഘത്തെ ജില്ലാ ലൈബ്രറി കൗൺസിൽ അനുമോദിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ രമേഷ് കുമാർ അഭിനേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസർ എ. ബിജു എന്നിവർ സംസാരിച്ചു
date
- Log in to post comments