Skip to main content

അഭിമുഖം 26 ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കുന്നു. എം എസ് സി കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയോൺമെന്റ് സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രിൽ 26 രാവിലെ 10.30 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. പ്രസ്തുത തസ്തികയിൽ മുൻ കാലങ്ങളിൽ ജോലി ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ : 04972711621

date