Skip to main content

ഡിജിറ്റൽ റീസർവെ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമായി മാറും- മന്ത്രി അഡ്വ. കെ രാജൻ ; ജില്ലയിൽ മൂന്നാംഘട്ട ഡിജിറ്റൽ സർവെ നടപടികൾ ആരംഭിച്ചു  

 

തൃശ്ശൂർ ജില്ലയിൽ മൂന്നാംഘട്ട ഡിജിറ്റൽ സർവെ നടപടികളുടെയും പാണഞ്ചേരി വില്ലേജിന്റെ ഡിജിറ്റൽ ലാന്റ് സർവെ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി.

കേരളത്തിലെ റീസർവെ നടപടികൾ അത്ഭുതകരമാം വിധം വേഗത്തിൽ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ജിയോളജിക്കൽ സർവെയുടെ സഹായത്തോടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആരംഭിച്ച ഡിജിറ്റൽ റീസർവെയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 വില്ലേജുകളിലും രണ്ടാം ഘട്ടത്തിൽ 238 വില്ലേജുകളിലും മൂന്നാം ഘട്ടത്തിൽ 200 വില്ലേജുകളിലും റിസർവെ നടക്കുകയും നടന്നു കൊണ്ടിരിക്കുകയുമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗങ്ങളായ പി. എസ് വിനയൻ, കെ. വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്,, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. ടി ജലജൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. വി അനിത, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സബ്കളക്ടർ അഖിൽ. വി മേനോൻ,

എൽ.ആർ ഡെപ്യൂട്ടി കളക്ടർ എം. സി ജ്യോതി, എൽ.എ ഡെപ്യൂട്ടി കളക്ടർ ആർ മനോജ്, തൃശ്ശൂർ സർവെ ഡെപ്യൂട്ടി ഡയറക്ടർ വി. ഡി സിന്ധു, തൃശ്ശൂർ തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര സബ് രജിസ്ട്രാർ കെ.പി റസീന, പാണഞ്ചേരി വില്ലേജ് ഓഫീസർ പി. പി ആന്റോ തുടങ്ങിയവർ പങ്കെടുത്തു.

date