Skip to main content

അറിയിപ്പുകള്‍

അവലോകന യോഗം

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാര്‍, ചിട്ടി (ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍മാര്‍) സബ് രജിസ്ട്രാര്‍മാര്‍ എന്നിവരുടെ അവലോകന യോഗം ഏപ്രില്‍ 25ന് രാവിലെ 11ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 

ഓംബുഡ്സ്മാന്‍ സിറ്റിങ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ ഭവന പദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍  സ്വീകരിക്കാന്‍ ജില്ലാ ഓംബുഡ്സ്മാന്‍ വി.പി. സുകുമാരന്‍ ഏപ്രില്‍ 22ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും    24ന് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും രാവിലെ 11 മുതല്‍ സിറ്റിങ് നടത്തും. പി.എം.എ.വൈ ഗുണഭോക്താക്കള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കാം. ഫോണ്‍: 9495354042.

കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ശിശുവികസന പദ്ധതി ഓഫീസര്‍, കൊടുവള്ളി അഡീഷണല്‍, കുട്ടീസ് ബില്‍ഡിങ്, ഓമശ്ശേരി (പി.ഒ), കോഴിക്കോട് -673582 വിലാസത്തില്‍ മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. ഫോണ്‍: 0495 2281044.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നമ്പര്‍: 322/23) തസ്തികയുടെയും ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 529/2019) തസ്തികയുടെയും റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

വിവരാവകാശ കമീഷന്‍ സിറ്റിങ്

സംസ്ഥാന വിവരാവകാശ കമീഷന്‍ ഏപ്രില്‍ 25ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.  
സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം നേതൃത്വം നല്‍കും. 

ലാബ് ഉപകരണങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍ 29 രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. 
പ്രിന്‍സിപ്പല്‍, ഗവ. എച്ച്.എസ്.എസ് ശിവപുരം, കരിയാത്തന്‍കാവ് പി.ഒ, കോഴിക്കോട് -673612 വിലാസത്തില്‍ അയക്കണം. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

വാഹനം ആവശ്യം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സാമൂഹികനീതി ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് എ.സി കാര്‍ (ഡ്രൈവര്‍ ഒഴികെ) വാടകക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ധനം, ഇന്‍ഷുറന്‍സ്, നികുതി, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് ഉടമ വഹിക്കണം. ടാക്‌സി പെര്‍മിറ്റുള്ള 2018നോ ശേഷമോ ഉള്ള 1100 സിസിയോ അതിനു മുകളിലോ ഉള്ള വാഹനമായിരിക്കണം. ഏപ്രില്‍ 24ന് ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0495 2371911. 

ടെന്‍ഡര്‍

കണ്ണൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്‌സ് സ്‌കൂളില്‍ (സി.ബി.എസ്.ഇ) 6,7,8,9 ക്ലാസുകളില്‍ പഠിക്കുന്ന 240 കുട്ടികള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍, മലയാളം ഭാഷ പാഠപുസ്തകങ്ങള്‍, യൂണിഫോം, ഷൂ, സോക്‌സ്, ട്രാക്ക് സ്യൂട്ട്, ഡെയ്ലി യൂസ് ഐറ്റംസ്, ഡ്രസ്സ് ഹൗസ് (ഹൗസ് ടി ഷര്‍ട്ട്, ട്രാക്ക് ലോവര്‍, ഹൗസ് റിബണ്‍), സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 
ഏപ്രില്‍ 29ന് വൈകിട്ട് നാല് വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്‌സ്, കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂര്‍, കണ്ണൂര്‍ - 670353. ഫോണ്‍: 8848554706.

 

ടെന്‍ഡര്‍

വിനോദ സഞ്ചാര വകുപ്പിന് കീഴിലെ കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസത്തിനെത്തുന്നവര്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് ലോണ്‍ട്രി സേവന മേഖലയില്‍ പരിചയമുള്ളവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍ 30 ഉച്ചക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ടെന്‍ഡര്‍ ഫോറവും കരാര്‍ വ്യവസ്ഥകളും ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2383920.
 

date