Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേ പാര്‍ക്കുമായി കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍

ജൂണില്‍ സ്‌കൂളിലേക്കെത്തുന്ന കുരുന്നുകള്‍ക്ക് വിസ്മയമൊരുക്കി കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍. പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലഴിച്ചാണ് പുത്തന്‍ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ കളിക്കോപ്പുകള്‍ സജ്ജീകരിച്ച പ്ലേ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

 

പ്രദേശത്തെ ഏറ്റവും പഴക്കമുള്ള സ്‌കൂളുകളിലൊന്നാണ് വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ കുറ്റ ജെ.ബി എല്‍.പി സ്‌കൂള്‍. 102 വര്‍ഷങ്ങളുടെ ചരിത്രമുള്ള സ്‌കൂളിന് മറ്റൊരു പൊന്‍ തൂവലാണ് പുതുതായി നിര്‍മ്മിച്ച പ്ലേ പാര്‍ക്ക്. ഊഞ്ഞാലുകള്‍, സീസോകള്‍, സ്പ്രിംഗ് റൈഡറുകള്‍, സര്‍ക്കുലര്‍ സ്വിംഗ് തുടങ്ങി വന്‍കിട പാര്‍ക്കുകളില്‍ കാണുന്നതെല്ല്ാം ഇവിടെയുണ്ട്.

നിലവില്‍ 60-ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിന്റെ നൂതന വിദ്യാഭ്യാസ മാതൃകയായ ദിശ പദ്ധതിയുടെ ഭാഗമാണ് ഈ സ്‌കൂളും.  

 

ദിശ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ അഭൂതമായ വളര്‍ച്ചക്കായിരുന്നു പഞ്ചായത്ത് പരിധിയിലേ പൊതു വിദ്യാലയങ്ങള്‍ സാക്ഷ്യം വഹിച്ചത്. 

 

date