Skip to main content

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ തല ഉദ്ഘാടനം നടന്നു

രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സാമുഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ നോ ഡ്രഗ്‌സ് നോ ക്രൈം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ പറപ്പിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ പരിപാടി ഉദ്ഘാടനം ചെയ്തു. 

 

പൊതുജനങ്ങളെ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക, സ്‌കൂളുകള്‍, കോളേജുകള്‍, യുവജന ക്ലബ്ബുകള്‍ എന്നിവ വഴി യുവാക്കള്‍ക്കിടയില്‍ കാമ്പയിന്‍ വ്യാപിപ്പിക്കുക, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗണ്‍സിലിങ്ങും ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളും വഴി സംരക്ഷണം നല്‍കുക തുടങ്ങിയവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം 22 ന്അവസാനിക്കും

 

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി, കോ ഓഡിനേറ്റര്‍മാരായ ഫ്രാന്‍സിസ് മൂത്തോടന്‍, ഡോ അനീഷ്, ഡോ. ജാക്‌സണ്‍ ദാസ് തോട്ടുങ്കല്‍, അഡ്വ.ചാര്‍ളി പോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

date