മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കാർഷികോത്സവം മെയ് രണ്ടു മുതൽ 12 വരെ
മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവ്വഹിച്ചു. മെയ് 2 മുതൽ 12 വരെയാണ്
മൂവാറ്റുപുഴ ഇ. ഇ. സി. മാർക്കറ്റിൽ കാർഷിക മേള ഒരുങ്ങുന്നത്.
കൃഷിവകുപ്പിൻ്റേയും ജില്ലാ ഭരണകൂടത്തിൻ്റെയും ഡി.റ്റി. പി.സിയുടേയും കുടുംബശ്രീയുടേയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയുടേയും ഗ്രാമപഞ്ചായത്തുകളുടേയും സഹകരണത്തോടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്താണ്
കാർഷിക വ്യാപാര വിപണനമേള ഒരുക്കുന്നത്. മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം, അക്വേറിയം ടണൽ റൈഡ്, കാർഷിക പ്രദർശനം, സർക്കാർ- അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, നഴ്സറി സസ്യപ്രദർശനവും വിൽപ്പനയും തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ ആസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള, ഫുഡ് വ്ലോഗർ കോർണർ, വിപുലമായ കലാസന്ധ്യകൾ, അമ്യൂസ്മെൻറ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണറുകൾ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പുകൾ തുടങ്ങിയ പരിപാടികളും അരങ്ങേറും.
ഡോ. മാത്യു കുഴൽനാടൻ എം എ എൽ എ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാധാകൃഷ്ണൻ, നഗരസഭ ചെയർമാൻ പി പി എൽദോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം അബ്ദുൽസലാം, അജി മുണ്ടാട്ട് , മീരാ കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സാറാമ്മ ജോൺ, ഷിവാഗോ തോമസ്, വാർഡ് കൗൺസിലർ പി എം സലീം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ് ഖാൻ, ബെസ്റ്റിൻ ചേറ്റൂർ, സിബിൾ സാബു, രമ രാമകൃഷ്ണൻ , പ്രൊഫ ജോസ് അഗസ്റ്റിൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. അനീഷ് എം മാത്യു, സുഭാഷ് കടക്കോട് , പി എ ബഷീർ, ജോസ് പെരുമ്പിള്ളിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
- Log in to post comments