ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് : താത്പര്യപത്രം ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റേഷന് ഉള്ളതും മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി (എം.എന്‍.ആര്.ഇ) യുടെ അംഗീകാരം ലഭിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 ഉച്ചയ്ക്ക് രണ്ട് മണി. ആഗസ്റ്റ് 14 ന് വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും. വിശദവിവരം (സ്ഥാപനം, ലോഡ് ഡീറ്റെയില്‍സ്, കപ്പാസിറ്റി (kwp) എന്ന ക്രമത്തില്‍) : ഞാറനീലി - (75 kw, 110.88), മൂന്നാര്‍ - (21.2 kw, 51.345), കല്‍പ്പറ്റ - (60 kw, 124.74), നൂല്‍പ്പുഴ - (32 kw, 68.04), നല്ലൂര്‍നാട് - (28 kw, 66.465), കുളത്തൂപ്പുഴ - ( 51.21 kw, 103.95), നിലമ്പൂര്‍ - ( 50 kw, 103.95), അട്ടപ്പാടി - (45 kw, 93.55) ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ആഗസ്റ്റ് 11 ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0471 - 2303029.
പി.എന്‍.എക്സ്.3505/17
- Log in to post comments