Skip to main content

ശുചിത്വ കൊല്ലം; ആലോചനാ യോഗം നാളെ(നവംബര്‍ 10) 

ശുചിത്വ കൊല്ലം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങളെ കുറിച്ചും മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം നാളെ(നവംബര്‍ 10) വൈകുന്നേരം 3.30ന്  കൊല്ലം ടൗണ്‍ ഹാളില്‍ നടക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍  തുടങ്ങിയവര്‍ സന്നിഹിതരാകുന്ന യോഗത്തില്‍ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

(പി.ആര്‍.കെ.നമ്പര്‍  2551/17)

date