Post Category
ഊര്‍ജിത നികുതി പിരിവ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ നികുതി ദായകരുടെ സൗകര്യാരത്ഥം കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് ഇവ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 10.30 മുതല്‍ 2.30 വരെ സ്വീകരിക്കും. നികുതി ഒടുക്കാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
13ന് മുള്ളനിക്കാട് മങ്ങാട് ജംഗ്ഷന്‍, ചീക്കനാല്‍ ജംഗ്ഷന്‍, 14ന് വാഴമുട്ടം ഗവണ്‍മെന്റ് യുപിഎസ് ജംഗ്ഷന്‍, പുത്തന്‍പീടിക എംഎസ് സി എല്‍പിഎസ് സ്‌കൂള്‍, 15ന് ഓമല്ലൂര്‍ ഷട്ടര്‍ ജംഗ്ഷന്‍, ഓമല്ലൂര്‍ അമ്പലം ജംഗ്ഷന്‍, 16ന് വാഴമുട്ടം സൊസൈറ്റി ജംഗ്ഷന്‍, പറയനാലി കമ്മ്യൂണിറ്റി സെന്റര്‍, 17ന് മഞ്ഞിനിക്കര ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, പന്ന്യാലി ഗവണ്‍മെന്റ് യുപിഎസ് ജംഗ്ഷന്‍, 18ന് മുള്ളനിക്കാട് പള്ളി ജംഗ്ഷന്‍. എന്നിവിടങ്ങളിലായിരിക്കും നികുതി സ്വീകരിക്കുക.
(പിഎന്‍പി 3021/17)
date
- Log in to post comments