Skip to main content

ദ്വിദിന അന്തര്‍ ദേശീയ രസതന്ത്ര സെമിനാര്‍

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം, രണ്ടു ദിവസത്തെ അന്തര്‍ദേശീയ സെമിനാര്‍ നവംബര്‍ 14നും 15നും നടത്തുന്നു. നവംബര്‍ 14ന് കോളേജ് സെമിനാര്‍ ഹാളില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാര്‍സലന്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ അത്യാധുനിക ലോകം അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്കു പരിഹാരമാകാവുന്ന പ്രകാശോര്‍ജ്ജത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കാവുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അവയുടെ സൈദ്ധാന്തിക വശങ്ങളെക്കുറിച്ചും പ്രതിപാദിക്കും.

സൗത്ത് കൊറിയയിലെ പോഹാങ്ങ് സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ.തൈഹ ജു, നെതര്‍ലാന്റ്‌സിലെ വി.യു.സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ.റൈന്‍ക് വാന്‍ ഗ്രോണ്‍ഡെല്ലെ, അമേരിക്കയിലെ ഫ്‌ളോറിഡ സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ ജയന്‍ തോമസ്, തിരുവനന്തപുരം ഐസര്‍ പ്രൊഫസര്‍ ഡോ.മഹേഷ് ഹരിഹരന്‍, പൂന എന്‍.സി.എല്‍ സയന്റിസ്റ്റ് ഡോ.സന്തോഷ് ബാബു സുകുമാരന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വിവിധ സര്‍വ്വകലാശാലയിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും കോളേജുകളിലെയും അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍ അടക്കം ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലുളള പ്രബന്ധാവതരണങ്ങള്‍ ഉണ്ടായിരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ബന്ധപ്പെടേണ്ട നമ്പരുകള്‍ 9495458856, 8593952240.

date