Skip to main content

മലമ്പുഴ മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധി :  ഒരു കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

മലമ്പുഴ നിയോജകമണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് 2017-18ല്‍ ഒരു കോടി ചെലവില്‍ നടപ്പാക്കുന്ന 12 പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭിച്ചതായി വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ. അറിയിച്ചു. 

മലമ്പുഴ മണ്ഡലത്തിലെ 55 സ്‌കൂളുകള്‍ക്ക് ലാപ് ടോപ്, അകത്തേത്തറയില്‍ അങ്കവാല്‍ പറമ്പ് അങ്കണവാടി കെട്ടിടനിര്‍മാണം, പുതുപ്പരിയാരത്ത് പുളിയമ്പുള്ളി അങ്കണവാടി കെട്ടിടം, വള്ളിക്കോട് വായനശാല കെട്ടിടം, കൊടുമ്പില്‍ കരിങ്കരപ്പുള്ളി ഭഗവതിനഗര്‍ റോഡ്, മരുതറോഡില്‍ കൊട്ടേക്കാട് പാല്‍ സൊസൈറ്റി കെട്ടിടം, പ്രതിഭാനഗര്‍ കോളനി റോഡ് ടാറിങ്, ഗവ.ടെക്‌നിക്കല്‍ സ്‌കൂളിലെ എസ്.പി.സി.യൂനിറ്റിന് അലമാര, എലപ്പുള്ളി-പാറ അങ്ങാടിയില്‍ ബസ് വെയ്റ്റിങ് ഷെഡ്, നൊച്ചിക്കാട് റോഡ് കോണ്‍ക്രീറ്റിങ്, കൊട്ടില്‍പ്പാറ സഹകരണ പാല്‍ സൊസൈറ്റി കെട്ടിടനിര്‍മാണം തുടങ്ങിയവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. 

2016-17ലെ 50 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. തേനാരി ശ്രീരാമക്ഷേത്രം കുളം-കുളിക്കടവ് റോഡ് കോണ്‍ക്രീറ്റിങ് , കൊടുമ്പ് കങ്കാട്ട്പറമ്പ് റോഡ് നിര്‍മാണം എന്നിവ പൂര്‍ത്തിയായി.മുണ്ടൂരില്‍ കെ.സി.ബാലകൃഷ്ണന്‍ പാലിയെറ്റീവ് കെയര്‍ യൂനിറ്റിനും പുതുശ്ശേരിയില്‍ ഇ.കെ.നായനാര്‍ പാലിയെറ്റീവ് കെയര്‍ യൂനിറ്റിനും വാഹനം വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചു. അകത്തേത്തറ-ഉമ്മിണി അങ്കണവാടി കെട്ടിടം, നൊമ്പിക്കോട്-ഒകരപ്പള്ളം സ്‌കൂള്‍ റോഡ് കോണ്‍ക്രീറ്റിങ്,വാളയാര്‍ ലക്ഷം വീട് കുടിവെള്ള പദ്ധതി, മലമ്പുഴ അകമലവാരം കുടിവെള്ള പദ്ധതി, മരുതറോഡ് എ.കെ.ജി.നഗര്‍ കാഞ്ഞിക്കുളം മന്നംപ്പള്ളം റോഡ് നിര്‍മാണം എന്നിവ പുരോഗമിക്കുകയാണ്. 
 

date